Connect with us

National

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി ജെ പി

നാളെ വൈകുന്നേരം നാലു മണിക്ക് പൂനെയില്‍ നിന്ന് സമാധാനപരമായി പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി|നീറ്റ്, സിബിഎസ്ഇ, സിയുഇടി തുടങ്ങിയ പരീക്ഷകളിലെ ആവര്‍ത്തിച്ചുള്ള ക്രമക്കേടുകള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദിപ്‌കെ .പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ഥികളും യുവാക്കളും ഇനി മൗനം പാലിക്കാന്‍ തയ്യാറല്ലെന്ന് അഭിജിത് വ്യക്തമാക്കി. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി നാളെ മുതല്‍ പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നാളെ വൈകുന്നേരം നാലു മണിക്ക് പൂനെയില്‍ നിന്ന് സമാധാനപരമായി പ്രതിഷേധം നടത്തും. തുടര്‍ന്ന് ലക്‌നോ, അമൃത്സര്‍, ബെംഗളുരു, ജയ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രതിഷേധം ഉണ്ടാകും. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നില്ലെങ്കില്‍ ജൂണ്‍ 20ന് വീണ്ടും ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കും. രാജിവയ്ക്കും വരെ ജന്തര്‍മന്തറില്‍ നിന്ന് പിരിഞ്ഞുപോകില്ല. അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രതിഷേധത്തിന് ക്ഷണിക്കുന്നതായും സിജെപി പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Content Highlights:
Cockroach Janata Party founder Abhijit Dipke demanded the resignation of Union Education Minister Dharmendra Pradhan over exam irregularities. He warned of nationwide peaceful protests starting from Pune if the minister does not step down immediately. The party plans to launch a major strike at Jantar Mantar on June 20 inviting students and parents.

 

 

Latest