Connect with us

National

പഞ്ചാബിലെ ഖന്നയിൽ എ എ പി നേതാവ് വെടിയേറ്റ് മരിച്ചു

അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് എസ്പി സൗരവ് ജിൻഡാൽ പറഞ്ഞു.

Published

|

Last Updated

ഛണ്ഡീഗഢ് | പഞ്ചാബിലെ ലുധിയാന ജില്ലയില്‍ 56കാരനായ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. തര്‍ലോചന്‍ സിങ് ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
ഖന്നയിലെ എഎപിയുടെ കര്‍ഷക വിഭാഗത്തിന്റെ പ്രസിഡന്റായിരുന്നു തര്‍ലോചന്‍ സിങ്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

വെടിയേറ്റ നിലയില്‍ 56കാരനെ റോഡരികിലാണ് കണ്ടെത്തിയത്. സിങിനോട് മുന്‍ വൈരാഗ്യമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് മകന്‍ ഹര്‍പ്രീത് സിങ് പോലീസിനോട് പറഞ്ഞു.

കൊലപാതകത്തിന് പിന്നലുള്ളവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് എസ്പി സൗരവ് ജിന്‍ഡാല്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest