Connect with us

National

മദ്യം നിരോധിച്ച ഗുജറാത്തില്‍ 15 വര്‍ഷത്തിനിടെ വിഷമദ്യം കുടിച്ച് മരിച്ചത് 845 പേരെന്ന് ആം ആദ്മി

സംസ്ഥാനത്ത് മദ്യം പരസ്യമായി വില്‍ക്കുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനിരോധനമുള്ള ഗുജറാത്തില്‍ 15 വര്‍ഷത്തിനിടെ 845 പേര്‍ വിഷ മദ്യം കുടിച്ച് മരിച്ചതായി ആം ആദ്മി പാര്‍ട്ടി. സംസ്ഥാനത്ത് മദ്യം പരസ്യമായി വിറ്റഴിക്കപ്പെടുകയാണെന്നും ഈ പണം ആരുടെ കൈകളിലേക്കാണ് പോകുന്നതെന്നും ആം ആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരദ്വാജ് ചോദിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വിഷമദ്യ ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചതിന് പിറകെയാണ് മദ്യ നിരോധത്തെ ചോദ്യം ചെയ്ത് എ എ പി രംഗത്തെത്തിയിരിക്കുന്നത്.

മദ്യനിരോധനത്തിലൂടെ സര്‍ക്കാരിനുള്ളത് 1500 കോടി രൂപയുടെ നഷ്ടമാണ്. സംസ്ഥാനത്ത് മദ്യം പരസ്യമായി വില്‍ക്കുകയാണ്. ഈ പണം ആരുടെ കൈകളിലേക്കാണ് പോകുന്നത്? ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുന്ന പുതിയ എക്‌സൈസ് നയത്തില്‍ ചിലര്‍ അതൃപ്തരാണ്. ഡല്‍ഹിയിലെ നിയമാനുസൃതമായ മദ്യഷോപ്പുകള്‍ മാറ്റി പഴയതുപോലെ ആക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഡല്‍ഹിയിലുള്ളത് 468 മദ്യ ഷോപ്പുകളാണ്. അത് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ കുറവാണ്.’- സൗരഭ് പറഞ്ഞു

അതേ സമയം ഗുജറാത്തില്‍ അഹമ്മദാബാദിലുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 കടന്നു. തിങ്കളാഴ്ച മുതല്‍ ധന്ധുക താലൂക്കില്‍ മാത്രം അഞ്ച് പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭാവ്നഗര്‍, ബോട്ടാഡ്, ബര്‍വാല, ധന്ദുക എന്നിവിടങ്ങളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 30 ഓളം പേര്‍ ഇപ്പോഴും ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest