Kerala
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ പണ്ഡിതന്‍ മരിച്ചു
മർകസ് ശരീഅത്ത് കോളജ് വിദ്യാർഥിയാണ്

കണ്ണൂർ | വാഹനാപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവ പണ്ഡിതന്‍ മരിച്ചു. എസ് എസ് എഫ് കയരളം സെക്ടർ സെക്രട്ടറി പാലത്തുങ്കരയിലെ ഹാഫിള് സ്വബീഹ് നൂറാനി (22) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് അപകത്തിൽപ്പെട്ടത്.
പാലത്തുങ്കരയിലെ അബ്‌ദുൽ അസീസ് സഖാഫിയുടെയും കാലടി പാറയിലെ റാബിയയുടെയും മകനാണ്. കോഴിക്കോട് കാരന്തൂർ മർകസ് ശരീഅത്ത് കോളജ് വിദ്യാർഥിയാണ്.
സഹോരങ്ങൾ: റസാന, നഫീസത്തുൽ മിസ് രിയ. ഖബറടക്കം നാളെ കാലടി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ.
---- facebook comment plugin here -----