National
ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പുമാലയണിയിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്.
ബെംഗളൂരു | ബെംഗളൂരുവില്‍ ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പുമാലയണിയിച്ച സംഭവത്തിലെ പ്രതി പിടിയില്‍ . കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ മാന്‍വി താലൂക്കിലെ സിരിവാര ടൗണില്‍ താമസിക്കുന്ന ആകാശ് തല്‍വാര്‍ (23) ആണ് അറസ്റ്റിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്.
നേരത്തെ ഈ കേസില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
ജനുവരി 31ന് ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ആകാശ് തല്‍വാര്‍ ചെരുപ്പ്മാലയണിയിച്ച സംഭവത്തെ തുടര്‍ന്ന് കര്‍ണാടകയിലെ സിരിവാര പട്ടണം സംഘര്‍ഷഭരിതമായിരുന്നു.
---- facebook comment plugin here -----


