Kerala
ബൈക്കുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവനന്തപുരം| ബൈക്കുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. പാറശാല പ്ലാമൂട്ടുകട ചെമ്മണ്‍വിള പുത്തന്‍വീട്ടില്‍ ശരത്ത് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് പേട്ട മാര്‍ക്കറ്റ് ജംഗ്ഷന്‍ സമീപം ശരത് ഓടിച്ചിരുന്ന ബൈക്ക് എതിരേ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ശരത്തിനു ഗുരുതരമായി പരിക്കേറ്റു.
പേട്ട പോലീസ് സ്ഥലത്തെത്തിയാണ് ശരത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. സുഹൃത്തുമൊത്തു വീട്ടിലേക്കു വരുന്നതിനിടയാണ് അപകടമുണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്




