Connect with us

Kerala

വയലിൽ യുവാവിൻ്റെ മൃതദേഹം; മരിച്ചത് കുത്തേറ്റ്

അയൽവാസിയായ മോൻസിയെ പോലീസ് സംശയിക്കുന്നു.

Published

|

Last Updated

പത്തനംതിട്ട | കോയിപ്രം പുല്ലാട് ഐരാക്കാവിന് സമീപത്തെ വയലിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ. പുല്ലാട് അയിരക്കാവ് പാറയ്ക്കൽ പ്രദീപ് കുമാർ (40) ആണ് മരിച്ചത്. അയൽവാസിയായ മോൻസിയെ പോലീസ് സംശയിക്കുന്നു. ഇയാൾ പോലീസിൽ കീഴടങ്ങിയെന്നും സൂചനയുണ്ട്.

ഇന്നലെ ഇരുവരും തമ്മിൽ സംഘട്ടനം ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പുഞ്ചയിലെ ചെളിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോലീസ് എത്തി പുറത്തെടുത്തപ്പോൾ വയറിൽ കുത്തേറ്റ് കുടൽമാല പുറത്തു വന്ന നിലയിലായിരുന്നു.

പുല്ലാട് കവലയിൽ മീൻ കച്ചവടം നടത്തുന്നയാളാണ് മോൻസി. പോലിസ് തുടർ നടപടികൾ സ്വീകരിച്ചു.
---- facebook comment plugin here -----

Latest