murder
തൃശൂരില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു
നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

തൃശൂര്‍ | തളിക്കുളത്ത് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിദ ആണ് കൊല്ലപ്പെട്ടത്. വലപ്പാട് ഹബീബ് ആണ് കൊലയാളി. പണയം വെക്കാന്‍ സ്വര്‍ണം നല്‍കാതിരുന്നതാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും സുഹൃത്തുക്കളായിരുന്നു
ഇയാള്‍ ഓട്ടോ ഡ്രൈവറാണ്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളുടെ കീശയിൽ നിന്ന് സ്വർണം കണ്ടെടുത്തു. ഷാജിദയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----