kanam rajendran
കാനം രാജേന്ദ്രന് അന്ത്യാഞ്ജലി; നവകേരളസദസിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റിവച്ചു
തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്.
		
      																					
              
              
            കൊച്ചി | സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി കാനത്തിന്റെ മരണത്തെ തുടര്‍ന്നു നവകേരളസദസിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റിവച്ചു.
തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. നാളെ ഉച്ചയ്ക്കു രണ്ട് മണിക്കു ശേഷം പെരുമ്പാവൂരില്‍ നിന്നു പര്യടനം തുടരും. കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് നവകേരള സദസ് നടക്കുക.
കാനം രാജേന്ദ്രന്റെ മൃതദേഹം ഇന്ന് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിക്കും. കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് തലസ്ഥാനത്ത് എത്തിക്കുന്നത്. തുടര്‍ ന്ന് ഇടപ്പഴഞ്ഞിയിലെ വീട്ടിലും പട്ടം പി എസ് സ്മാരകത്തിലും പൊതുദര്‍ശനം നടക്കും.
തുടര്‍ന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 നു വാഴൂരിലാണ് സംസ്‌കാരം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടാണ് കാനം രാജേന്ദ്രന്‍ അന്തരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളസദസിനിടെ ആശുപത്രിയിലെത്തി ഇന്നലെ തന്നെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
