Connect with us

Kerala

ശബ്ദ സാമ്പിള്‍ ശേഖരിച്ചു; ഗ്രീഷ്മ റിമാന്‍ഡില്‍

കസ്റ്റഡി കാലാവധി കഴിഞ്ഞതിനാലാണ് കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തത്

Published

|

Last Updated

തിരുവനന്തപുരം |  പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാലാണ് കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തത്. ഗ്രീഷ്മയുടെ ശബ്ദസാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥനെ ഇന്ന് സ്ഥലംമാറ്റി. പാറശാല പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയെയാണ് ് മാറ്റിയത്.