Connect with us

National

എ രാജ സംവരണത്തിന് അര്‍ഹന്‍; തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് സുപ്രീംകോടതി

എംഎല്‍എ എന്ന നിലയ്ക്കുള്ള ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജക്ക് നല്‍കണം.

Published

|

Last Updated

ന്യൂഡല്‍ഹി | ദേവികുളം എംഎല്‍എയായി എ രാജക്ക് തുടരാം.തിരഞ്ഞെടുപ്പ് വിജയം സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.എംഎല്‍എ എന്ന നിലയ്ക്കുള്ള ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജക്ക് നല്‍കണം.

പട്ടിക വിഭാഗം സീറ്റില്‍ മത്സരിക്കാന്‍ രാജക്ക് അര്‍ഹതയുണ്ട്.സിപിഎം എംഎല്‍എ ആയ രാജ സംവരണത്തിന് അര്‍ഹനെന്നും കോടതി വ്യക്തമാക്കി.ജഡ്ജിമാരായ എ അമാനത്തുള്ള, പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

എ രാജയുടെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാറാണ് ഹൈക്കോടതിയെ  സമീപിച്ചത്.സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാര്‍ച്ച് 20ന് ആണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. തുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ രാജ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.നേരത്തെ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതി ഇടക്കാല സ്റ്റേ നല്‍കിയിരുന്നു.

Latest