Connect with us

the policeman was stabbed

കൊച്ചിയില്‍ മോഷ്ടാവില്‍ നിന്നും പോലീസുകാരന് കുത്തേറ്റു

എളമക്കര സ്റ്റേഷനിലെ എ എസ് ഐ ഗിരീഷ് കുമാറിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്

Published

|

Last Updated

കൊച്ചി | എറണാകുളം ഇടപ്പള്ളി ജംഗ്ഷനില്‍ ബൈക്ക് മോഷ്ടാവില്‍ നിന്നും പോലീസുകാരന് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എ എസ് ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. കളമശ്ശേരി എച്ച് എം ടി കോളനിയിലെ ബിച്ചുവാണ് പ്രതി.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മോഷ്ടിച്ച ബൈക്ക് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എ എസ് ഐയെ ബിച്ചു ആക്രമിക്കുകയായിരുന്നു. എ എസ് ഐയുടെ കൈക്കാണ് കുത്തേറ്റത്. അറസ്റ്റിലായ പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കും.

 

 

 

Latest