Connect with us

Kerala

കിണര്‍ മലിനമാകുന്നുവെന്നാരോപിച്ച് പശുവിനെ അയല്‍വാസി വെട്ടിക്കൊന്നു

കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന മനോജിന്റെ മകനെയും ഇയാള്‍ ആക്രമിച്ചു

Published

|

Last Updated

കൊച്ചി |  കിണര്‍ മലിനമാകുന്നുവെന്ന് ആരോപിച്ച് ക്ഷീരകര്‍ഷകന്റെ പശുവിനെ ആലയില്‍ കയറി അയല്‍വാസി വെട്ടിക്കൊന്നു.എടയ്ക്കാട്ടുവയല്‍ പള്ളിക്കനിരപ്പേല്‍ മനോജിന്റെ പശുക്കളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ എടയ്ക്കാട്ടുവയല്‍ സ്വദേശി പിവി രാജുവിനെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.

സംഭവ സമയം മനോജിന്റെ ഭാര്യ സുനിതയും മക്കളും മാത്രം വീട്ടിലുണ്ടായിരുന്നുള്ളു. കോടാലി കൊണ്ട് രാജു തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിന്നു. ആക്രമിക്കപ്പെട്ട പശുക്കളില്‍ നാല് മാസം ഗര്‍ഭിണിയായിരുന്ന പശുവാണ് ചത്തത്. ശബ്ദം കേട്ടെത്തിയ സുനിതയ്ക്ക് നേരെയും പ്രതി കോടാലി വീശി ഭീഷണിപ്പെടുത്തി. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന മനോജിന്റെ മകനെയും ഇയാള്‍ ആക്രമിച്ചു.

 

മനോജിന്റെ തൊഴുത്തില്‍ നിന്നുള്ള മാലിന്യം രാജുവിന്റെ കിണറ്റിലെ വെള്ളം മലിനമാക്കുന്നുവെന്ന പരാതി പഞ്ചായത്തിലുള്‍പ്പെടെ നല്‍കിയിരുന്നു. തുടര്‍ന്ന് മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനായി അധികൃതര്‍ നിര്‍ദേശിച്ച് നിബന്ധനകള്‍ പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് പരിശോധന റിപ്പോര്‍ട്ട് മനോജിന് അനുകൂലമായി മെഡിക്കല്‍ സംഘം നല്‍കുകയും ചെയ്തിരുന്നു. അതേസമയം, ബയോഗ്യാസ് പ്ലാന്റുള്‍പ്പെടെ നിര്‍മിച്ച് സുരക്ഷിതമായാണ് മനോജ് പശു വളര്‍ത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

 

---- facebook comment plugin here -----

Latest