Obituary
മയ്യിത്തിനെ അനുഗമിക്കവെ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു
മയ്യിത്ത് പരിപാലനത്തിന് നേതൃത്വം നൽകിയ ആളാണ് മരിച്ചത്

തിരുന്നാവായ | അയൽവാസിയുടെ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. പട്ടർനടക്കാവിൽ ഹെയർ സലൂൺ ഷോപ്പ് നടത്തിയിരുന്ന അനന്താവൂർ മുട്ടിക്കാട് പിലാവിൻചുവട് മൂന്നുകണ്ടത്തിൽ റശീദ് (43) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം മരിച്ച അയൽവാസി ഏനുണ്ടു പറമ്പിൽ ബീരാൻ കുട്ടിയുടെ മയ്യിത്ത് കൈത്തക്കര പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മയ്യിത്ത് പരിപാലനത്തിന് റശീദായിരുന്നു നേതൃത്വം നൽകിയിരുന്നത്.
പിതാവ്: പരേതനായ മുഹമ്മദ് ഹാജി. മാതാവ്: കുഞ്ഞിപ്പാത്തുട്ടി. ഭാര്യ: ജാസ്മിൻ. മക്കൾ: ജസീന, ജാബിർ, ജാസിം. മരുമകൻ: മുഹമ്മദ് ശാഫി ചേളാരി.
സഹോദരങ്ങൾ: ഹസൻ, ഹൈദ്രോസ്, സിദ്ദീഖ്, അബ്ദുർറഹ്‌മാൻ, സൈതലവി, ജബ്ബാർ, ഫാത്വിമ.
---- facebook comment plugin here -----