Connect with us

Saudi Arabia

കോഴിക്കോട് സ്വദേശി സഊദിയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു

ബുറൈദയിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മേനായി ജോലി ചെയ്തുവരികയായിരുന്നു

Published

|

Last Updated

ദമാം | കോഴിക്കോട് പൂനൂര്‍ സ്വദേശി സഊദിയിലെ ദമാമില്‍ ന്യൂമോണിയ ബാധിച്ച് മരണപെട്ടു.പൂനൂര്‍ കോളിക്കല്‍ തോട്ടത്തില്‍ ബഷീര്‍ – റംല ദമ്പതികളുടെ മകന്‍ മുഹമ്മദ് അബ്ദുല്‍ ബാസിത്ത് (26) ആണ് മരണപ്പെട്ടത്. ബുറൈദയിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മേനായി ജോലി ചെയ്തുവരികയായിരുന്നു

,മൂന്ന് ദിവസം മുന്‍പ് ജോലിയാവശ്യാര്‍ത്ഥം ദമാമിലെത്തുകയും പനി കൂടിയതിനെ തുടര്‍ന്ന് ദമാം സെന്‍ട്രല്‍ മെഡിക്കല്‍ കോപ്ലക്‌സില്‍ പ്രവേശിക്കുകയായിരുന്നു. പരിശോധനയില്‍ ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു

മരണ വിവരമറിഞ്ഞ് റിയാദിലുള്ള പിതാവ് ബഷീര്‍ ദമാമിലെത്തിയിട്ടുണ്ട് . സഹോദരിമാര്‍ റാബിയത്ത്, റംസീന