Connect with us

accident death

ദുബൈയിൽ വാഹനമിടിച്ച് മലയാളി മരിച്ചു

ചൊവ്വാഴ്ച ദുബൈ കറാമ സെന്ററിന് സമീപത്തായിരുന്നു അപകടം.

Published

|

Last Updated

ദുബൈ | ദുബൈയിൽ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് മലയാളി മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി പ്രകാശൻ അരയാമ്പത്ത് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ദുബൈ കറാമ സെന്ററിന് സമീപത്തായിരുന്നു അപകടം.

മൂന്ന് മാസമായി സന്ദർശക വിസയിലായിരുന്നു. റാസ് അൽ ഖൈമയിൽ ജോലി ശരിയായിരിക്കുമ്പോഴാണ് അപകട മരണം. 15 വർഷത്തോളം അബൂദബിയിൽ ജോലിചെയ്തിരുന്നു. പുതുതായി നിർമിച്ച വീട്ടിൽ ഗൃഹപ്രവേശം നടത്തിയാണ് ദുബൈയിൽ എത്തിയത്.

പരേതനായ ഗോവിന്ദന്റേയും ഗൗരിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: അഭിരാമി, പ്രദീപ്. സഹോദരങ്ങൾ: പ്രദീപൻ, ഷാജി, സരസ്വതി, പ്രസന്ന. സംസ്‌കാരം നാട്ടിൽ.

Latest