Connect with us

home suicide

മലയാളി യുവതി പൂനെയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു

കൊലപാതകമാണെന്നും ഭര്‍തൃഗ്രഹത്തില്‍ യുവതി നിരന്തരം പീഡനം നേരിട്ടതായും മാതാപിതാക്കള്‍

Published

|

Last Updated

മുംബൈ | പൂനെയില്‍ മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര വാളകം സ്വദേശി പ്രീതി അഖിലിനെയാണ് ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പുനെ ബൂസുരി പോലീസ് കേസെടുത്തു.
മകള്‍ ഭര്‍തൃഗ്രഹത്തില്‍ നിരന്തര പീഡനത്തിനിരയായിരുന്നുവെന്നും ഇത് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകളുണ്ടെന്നും യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. മകളുടേത് കൊലപതാകമാണെന്നും വിശദ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പ്രീതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികളുടെ ഘട്ടത്തിലാണെന്നും അതിനുശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും പുനെ ബൂസുരി പോലീസ് അറിയിച്ചു.