Connect with us

Kerala

ബൈപ്പാസ് റോഡില്‍ തടി കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിച്ചു

അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു

Published

|

Last Updated

അടൂര്‍ | ബൈപ്പാസ് റോഡില്‍ തടി കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിച്ചു .ഇടിയുടെ ആഘാതത്തില്‍ ലോറി റോഡിന് കുറുകെ മറിഞ്ഞു. ഇതോടെ റോഡില്‍ ഗതാഗത തടസ്സവും ഉണ്ടായി. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു.

ഇന്നലെ പുലര്‍ച്ചെ ഒന്നിന് പെരുമ്പാവൂരിലേക്ക് തടി കയറ്റി പോയ ലോറിയും നെല്ലിമൂട്ടിപ്പടി ഭാഗത്തേക്ക് പോയ കാറുമാണ് അപകടത്തില്‍ പെട്ടത്. അടൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Latest