Connect with us

Kerala

ബ്ലാക്ക് ലിസ്റ്റ് ചെയ്ത ടൂറിസ്റ്റ് ബസുകളുടെ പട്ടിക തയാറാക്കും

ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളില്‍ സ്‌കൂള്‍, കോളജ് വിനോദയാത്രകള്‍ അനുവദിക്കില്ലെന്ന് ഗതാഗത വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം | ബ്ലാക്ക് ലിസ്റ്റ് ചെയ്ത ടൂറിസ്റ്റ് ബസുകളുടെ പട്ടിക തയാറാക്കും. ബസുകളുടെയും ഡ്രൈവര്‍മാരുടെയും മുന്‍കാല പശ്ചാത്തലം പരിശോധിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം ഗതാഗത സെക്രട്ടറി പുറപ്പെടുവിച്ചു. ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളില്‍ സ്‌കൂള്‍, കോളജ് വിനോദയാത്രകള്‍ അനുവദിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

വടക്കഞ്ചേരി അപകടത്തിനിടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഗതാഗത വകുപ്പ് മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് ബസ് ഇടതുവശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവര്‍ വീണ്ടും വാഹനമോടിച്ചതായും അന്വേഷണത്തില്‍ വെളിപ്പെട്ടു.