Connect with us

Kerala

ജൂനിയര്‍ വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പഞ്ചായത്തില്‍ അവധിക്ക് അപേക്ഷിച്ചിട്ട് അവധി നല്‍കിയില്ലെന്ന് പറയുന്ന കുറിപ്പ് കിടപ്പുമുറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Published

|

Last Updated

ഓര്‍ക്കാട്ടേരി | കോഴിക്കോട് ഓര്‍ക്കേട്ടേരി ചെക്യാട്ട് പഞ്ചായത്തില്‍ ജൂനിയര്‍ വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കിലശ്ശേരിയിലെ പുതിയോട്ടില്‍ പ്രിയങ്ക ആണ് മരിച്ചത്. 26 വയസായിരുന്നു.യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്.

ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലിചെയ്യുന്ന പ്രിയങ്ക പഞ്ചായത്തില്‍ അവധി അപേക്ഷിച്ചിട്ട് നല്‍കിയില്ലെന്ന് എഴുതിവെച്ച ഒരു കുറിപ്പ് കിടിപ്പുമുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

രാവിലെ പ്രിയങ്കയുടെ അമ്മ മുറിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ അയല്‍വാസികള്‍ ഓടിക്കൂടി യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)

---- facebook comment plugin here -----

Latest