Connect with us

From the print

"പുതുനാമ്പുകൾ' പദ്ധതിക്ക് പ്രൗഢമായ തുടക്കം

വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ സ്വയം നിർമിക്കുന്ന കർഷകരുടെ കൂട്ടായ്മ പദ്ധതിയിലെ അംഗങ്ങൾക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

Published

|

Last Updated

കൊച്ചി | യുനൈറ്റഡ് ഫാർമേഴ്സ് ഫോറം (യു എഫ് എഫ്) പതിനായിരം കർഷകരെ അണിനിരത്തി കാർഷികരംഗത്ത് നടപ്പാക്കുന്ന പുതുനാമ്പുകൾ സംയോജിത കൃഷിരീതി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടന്നു. കുന്നത്തേരി എം ജെ എസ് എജു ഹബ്ബ് വയലിൽ കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൈഫുദ്ദീൻ ഹാജി പച്ചക്കറി തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ സ്വയം നിർമിക്കുന്ന കർഷകരുടെ കൂട്ടായ്മ പദ്ധതിയിലെ അംഗങ്ങൾക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. അംഗങ്ങളാകുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ കാർഷിക ഉദ്യോഗസ്ഥരെയും വിത്ത്, വളം എന്നിവക്കായി വിദഗ്ധ കർഷകരെയും സജ്ജമാക്കിയിട്ടുണ്ട്.
നടീൽ കർമത്തിന് ശേഷം നടന്ന പൊതുയോഗത്തിൽ ചെയർമാൻ ഹൈദ്രോസ് ഹാജി, കൺവീനർ മുഹമ്മദ് ക്ലാരി, കോ-ഓര്‍ഡിനേറ്റർ എം അബൂബക്കർ പടിക്കൽ, സൈഫുദ്ദീൻ ഹാജി, അലി ദാരിമി, സി ടി ഹാഷിം തങ്ങൾ, ഷംസുദ്ദീൻ വടുതല, അബ്ദുന്നാസർ സംസാരിച്ചു.

---- facebook comment plugin here -----

Latest