Connect with us

National

ഭുവനേശ്വറില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി

പ്രതിയെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡ് തിരച്ചില്‍ ആരംഭിച്ചതായി എയര്‍ഫീല്‍ഡ് പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അശോക് നായക് പറഞ്ഞു.

Published

|

Last Updated

ഭുവനേശ്വര്‍| ഭുവനേശ്വറില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗത്തിനുശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. എയര്‍ഫീല്‍ഡ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സുന്ദര്‍പദ ഏരിയയിലെ കേല സാഹിയിലെ വീട്ടില്‍വെച്ചാണ് സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ഇതേ ചേരിയില്‍ താമസിക്കുന്നയാളാണ് ക്രൂരകൃത്യം ചെയ്തത്.

പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോയതായി പോലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കട്ടിലിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.പ്രതി കുട്ടിക്കൊപ്പം കടയില്‍ ചോക്ലേറ്റ് വാങ്ങാന്‍ വന്നിരുന്നുവെന്ന് സമീപത്തെ കടയുടമ പറഞ്ഞു. പ്രതി അവരുടെ വീട്ടില്‍ കയറുന്നതു കണ്ടതായി മറ്റുള്ളവരും സാക്ഷ്യപ്പെടുത്തി.

പ്രതിയെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡ് തിരച്ചില്‍ ആരംഭിച്ചതായി എയര്‍ഫീല്‍ഡ് പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അശോക് നായക് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ പ്രതി ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നാണ് സൂചനയെന്ന് നായക് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് ശാസ്ത്രീയ സംഘം തെളിവുകള്‍ ശേഖരിക്കുമെന്ന് നായക് കൂട്ടിച്ചേര്‍ത്തു.

 

 

 

---- facebook comment plugin here -----

Latest