Kerala
വിഴിഞ്ഞത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു
തിരുവനന്തപുരം | വിഴിഞ്ഞത്ത് കട്ടമരം തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പൂവാര്‍ പൊഴിയൂര്‍ സ്വദേശി അരുള്‍ ദാസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. വിഴിഞ്ഞത്ത് നിന്ന് കട്ടമരത്തില്‍ തനിച്ച് മത്സ്യബന്ധനത്തിന് പോയ അരുള്‍ ദാസ് ഐ ബിക് സമീപം കടലില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.
അതേസമയം മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. ശക്തമായ തിരയില്‍പ്പെട്ട് തകര്‍ന്ന വള്ളത്തില്‍ മുഖമിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. ബോട്ടില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. മത്സ്യത്തൊഴിലാളിയായ മനോജിനാണ് പരുക്കേറ്റത്.
---- facebook comment plugin here -----




