National
അസമില്‍ നഴ്‌സിങ് ജോലിക്കായെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍
പീഡനവും ബലാത്സംഗ ശ്രമവും സംബന്ധിച്ച യുവതിയുടെ പരാതിയിലാണ് അറസ്റ്റ്
ലഖിംപൂര്‍ | അസമിലെ ലഖിംപൂരില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടറുടെ ഹോസ്പിറ്റലില്‍ നഴ്‌സിങ് ജോലി തേടി എത്തിയതായിരുന്നു യുവതിയെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് അറിയിച്ചു.
പീഡനവും ബലാത്സംഗ ശ്രമവും സംബന്ധിച്ച യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.







