Connect with us

teacher was suspended

അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ കേന്ദ്ര സര്‍വകലാശാല അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ഇയാള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കി

Published

|

Last Updated

കണ്ണൂര്‍ | യുവതിയോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായ കാസര്‍കോട് കേന്ദ്ര കേരള സര്‍വകലാശാല അധ്യാപകന്‍ ഇഫ്തിഖര്‍ അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു.

കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈഗീകാതിക്രമം നടത്തി ജാമ്യത്തില്‍ കഴിയുന്ന അധ്യാപകനാണ് കഴിഞ്ഞ ദിവസം പറശ്ശിനിക്കടവിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വെച്ച് യുവതിക്ക് നേരേ ലൈഗികാതിക്രമം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

ഇതിനിടയില്‍ കേന്ദ്ര സര്‍വകലാശാലയില്‍ ഇയാള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കി. ഇദ്ദേഹത്തെ പുറത്താക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് നടപടി. മുമ്പും ഇദ്ദേഹത്തെ സമാന വിഷയത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Latest