Connect with us

Kerala

കുട്ടിയെ ചവിട്ടിയ കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

പ്രതി മുഹമ്മദ് ഷിഹാദിന്റെ ജാമ്യാപേക്ഷയാണ് തലശ്ശേരി സി ജെ എം ജെ കോടതി തള്ളിയത്.

Published

|

Last Updated

തലശ്ശേരി | തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിയ കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. പ്രതി മുഹമ്മദ് ഷിഹാദിന്റെ ജാമ്യാപേക്ഷയാണ് തലശ്ശേരി സി ജെ എം ജെ കോടതി തള്ളിയത്.

പ്രതിയെ നേരത്തെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വയറിന് ചവിട്ടേറ്റ കുട്ടിക്ക് മരണം തന്നെ സംഭവിച്ചേക്കുമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഷിഹാദ് കാര്‍ നിര്‍ത്തിയിരുന്നത് നോ പാര്‍ക്കിങ് ഏരിയയിലായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

 

---- facebook comment plugin here -----

Latest