Connect with us

tripura vhp attack

ത്രിപുരയിലെ മുസ്ലിം വേട്ട റിപ്പോര്‍ട്ട് ചെയ്ത വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്

Published

|

Last Updated

അഗര്‍ത്തല | ത്രിപുരയില്‍ മുസ്ലിംകള്‍ക്കെതിരായ സംഘ പരവാര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കേസ് എടുത്ത് ഇവരെ അസം- ത്രിപുര അതിര്‍ത്തിയോട് ചേര്‍ന്നുള്ള അസമിലെ കരിംഗഞ്ചിലെ നിലാംബസാര്‍ പോലീസ് സ്‌റ്റേഷനില്‍ നിലവില്‍ പിടിച്ചുവെച്ചിരിക്കുകയാണ്. മതസൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് അപവാദ പ്രചരണം നടത്തി എന്നീ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

എച് ഡബ്ലൂ ന്യൂസ് നെറ്റ്വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകരായ സമൃദ്ധി കെ ശകുനിയ, സ്വര്‍ണ്ണാ ഝാ എന്നിവരെയാണ് കേസെടുത്ത് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ക്രമിനല്‍ ഗൂഢാലോചനക്കുള്ള ഐ പി സി സെക്ഷന്‍ 120 ബി, വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിച്ചതിനുള്ള 153 എ, സമാധാനനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് 504 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Latest