Kerala
തൃശൂരില്‍ കൊച്ചുമകന്റെ വെട്ടേറ്റ് 75കാരന്‍ മരിച്ചു
കൊച്ചുമകന്‍ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂര്‍ | തൃശൂര്‍ ദേശമംഗലത്ത് കൊച്ചുമകന്റെ വെട്ടേറ്റ് 75കാരന്‍ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ വാളേരിപ്പടി അയ്യപ്പന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
കൊച്ചുമകന്‍ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുല്‍ മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.







