Connect with us

International

വിമാനം ലണ്ടനില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെ 24-കാരിനായ ഫ്ളൈറ്റ് അറ്റന്‍ഡന്റ് മരിച്ചു

സഡന്‍ അഡല്‍റ്റ് ഡെത്ത് സിന്‍ഡ്രോമാണ് മരണകാരണമെന്ന് ആരോഗ്യ വിദഗ്ധർ

Published

|

Last Updated

ലണ്ടന്‍| ലണ്ടനില്‍ വിമാനം ലാന്‍ഡ് ചെയ്തതിനു നിമിഷങ്ങള്‍ക്കകം  ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് മരിച്ചു. വിമാനം ലാന്‍ഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഇവര്‍ ബോധരഹിതയാവുകയായിരുന്നു. എയര്‍ അല്‍ബേനിയയിലെ ജീവനക്കാരിയായ ദെര്‍മിഷി (24) ആണ് മരിച്ചത്. പാരാമെഡിക്കുകള്‍ എയര്‍പോര്‍ട്ട് ടാര്‍മാക്കിലേക്ക് ഓടിയെത്തി സിപിആര്‍ നല്‍കിയെങ്കിലും ദിര്‍മിഷിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

സഡന്‍ അഡല്‍റ്റ് ഡെത്ത് സിന്‍ഡ്രോമാണ് മരണകാരണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഓരോ വര്‍ഷവും യുകെയില്‍ ഏകദേശം 500 പേരെ ബാധിക്കുന്ന രോഗമാണിത്.

 

Latest