Connect with us

National

തമിഴ്‌നാട്ടില്‍ രഥോത്സവത്തിന് പങ്കെടുക്കാനെത്തിയ 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ഏഴ് പേര്‍ അറസ്റ്റില്‍

മാര്‍ച്ച് ഒന്‍പതാം തീയതിയാണ് സംഭവം.

Published

|

Last Updated

കോയമ്പത്തൂര്‍| തമിഴ്നാട് വെള്ളക്കോവിലില്‍ വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ പതിനേഴുകാരിയെ ഏഴു പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മാര്‍ച്ച് ഒന്‍പതാം തീയതിയാണ് സംഭവം.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തമിഴ്നാട് പോലീസ് ഏഴുപേരെയും പിടികൂടി. തുടര്‍ന്ന് രണ്ട് പ്രത്യേക സംഘങ്ങളായി പോലീസ് വിശദമായ അന്വേഷണം നടത്തുകയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

 

 

Latest