Connect with us

National

67 അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണം; ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

പൂനെ കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 63ഉം ഉത്തരാഖണ്ഡ് കോടതിയുടെ ഉത്തരവ് പ്രകാരം നാലും വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് നിര്‍ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി | അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് പൂട്ടിടാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 67 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. പൂനെ കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 63ഉം ഉത്തരാഖണ്ഡ് കോടതിയുടെ ഉത്തരവ് പ്രകാരം നാലും വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് നിര്‍ദേശം.

2021ലെ ഐ ടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നിയമപ്രകാരം ഭാഗികമായോ പൂര്‍ണമായോ നഗ്‌നത പ്രകടിപ്പിക്കുന്ന വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ഉത്തരവിടാം. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇത് നിരോധിക്കാനുള്ള ബാധ്യത ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കുമുണ്ട്.