Connect with us

Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലും കൊവിഡ് വ്യാപനം; തിരുവനന്തപുരത്ത് 18 സജീവ ക്ലസ്റ്ററുകള്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊവിഡ് വ്യാപനം. ഏഴ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചു. അതിനിടെ, കൊവിഡ് ക്ലസ്റ്റര്‍ ആയ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചു. പരീക്ഷകള്‍ മാറ്റിവച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും.

തിരുവനന്തപുരം ജില്ലയില്‍ 18 സജീവ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. 12 കോളജുകളില്‍ കൊവിഡ് ക്ലസ്റ്ററുണ്ട്. എന്‍ജിനീയറിങ് കോളജില്‍ 84 ഉം ഫാര്‍മസി കോളജില്‍ 71 ഉം പേര്‍ കൊവിഡ് ബാധിതരായി. കരവാരത്ത് എന്‍ സി സി ക്യാമ്പില്‍ 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Latest