Connect with us

കൊതിയൂറും ജര്‍മന്‍ വിഭവങ്ങളും ജര്‍മന്‍ ഭാഷയുടെ സാധ്യതകളും സൗന്ദര്യവും കോര്‍ത്തിണക്കി മഅ്ദിന്‍ ഡോയ്ഷ് ഫെസ്റ്റിന് സമാപനം. മലപ്പുറം പ്രസ്‌ക്ലബുമായി സഹകരിച്ച് മഅ്ദിന്‍ അക്കാദമി പ്രസ്‌ക്ലബ് ഹാളില്‍ ഒരുക്കിയ കാര്‍ണിവല്‍ 2022 ലാണ് 45 ഇന ജര്‍മന്‍ വിഭവങ്ങളുടെ പ്രദര്‍ശനവും ആസ്വാദനവും നടന്നത്. വിവിധയിനം പഴങ്ങള്‍ ചേര്‍ന്ന പേസ്ട്രികള്‍, കേക്കുകള്‍, ബ്രഡുകള്‍, ഐസ്‌ക്രീം  തുടങ്ങി സോസേജുകള്‍, ബീഫ്, ചിക്കന്‍, സാല്‍മണ്‍ മത്സ്യം കൊണ്ടുള്ള സാലഡ്, ഉരുളക്കിഴങ്ങ്, വിവിധയിനം കൂണുകള്‍, കാബേജ് എന്നിവ ചേര്‍ത്തുള്ള വിഭവങ്ങളാണ് ഒരുക്കിയത്.

ബ്രോട്ട്, മൊയിറ്റോസ്,  മീറ്റ് ബാള്‍സ്, സാല്‍മന്‍സ്റ്റു, പന്നാക്കോട്ട, ലാബ്‌സ്‌കോസ്, ലമണ്‍ സോസ്, യോഗര്‍ട്ട്, ആപ്പിള്‍ പാന്‍കേക്ക്, ബട്ടര്‍ ക്രീം പാസ്റ്റി, ഡോയ്ഷ്‌ലര്‍ മില്‍ശ് റൈസ്… കേരളത്തിന് തീരെ പരിചിതമല്ലാത്ത പേരും രുചിയും പ്രസ്‌ക്ലബ് ഹാളില്‍ അണി നിരന്നു.  ജര്‍മനിയില്‍ തണുപ്പ് കാലത്ത് ഉപയോഗിക്കുന്ന കിന്റര്‍ പുന്‍ഷ് എന്ന പാനീയം നല്‍കിയാണ് പരിപാടിക്കെത്തിയവരെ സ്വീകരിച്ചത്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest