Connect with us

Kerala

4.9 കോടി രൂപ പെരിട്ടോണിയല്‍ ഡയാലിസിസിനായി അനുവദിച്ചു ; ആരോഗ്യമന്ത്രി

രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്നതാണ് പെരിട്ടോണല്‍ ഡയാലിസിസ് പദ്ധതി.

Published

|

Last Updated

തിരുവനന്തപുരം | പെരിട്ടോണിയല്‍ ഡയാലിസിസിനായി 4.9 കോടി രൂപ അനുവദിച്ച് ഉത്തരവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പെരിട്ടോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഫ്‌ളൂയിഡ് വാങ്ങാനാണ് തുക അനുവദിച്ചത്.ഓരോ ജില്ലയിലെയും രോഗികളുടെ എണ്ണത്തിന് ആനുപാതികമായി കുറഞ്ഞത് മൂന്ന് മാസത്തേയ്ക്ക് ആവശ്യമായ ഫ്‌ളൂയിഡ് വാങ്ങാനാണ് തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതിയ്ക്ക് 7 കോടി രൂപയാണ് കേന്ദ്രവിഹിതമായി അനുവദിക്കാനുള്ളത് .രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സംസ്ഥാനം ആവശ്യമായ ഫ്‌ളൂയിഡ് നേരത്തെ വിതരണം ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് 4.9 കോടി രൂപ കൂടി  അനുവദിച്ചിരിക്കുന്നത്.

രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്നതാണ് പെരിട്ടോണല്‍ ഡയാലിസിസ് പദ്ധതി. നിലവില്‍ 640 രോഗികള്‍ക്കാണ് പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നത്.