sahityolsav 22
'വാക്കുകൾ മൂർച്ചയിൽ ഒച്ചവെക്കും'; ട്രെൻഡായി എസ് എസ് എഫ് സാഹിത്യോത്സവ് തീം സോംഗ്
ആശയത്തിൻ തീക്ഷ്ണത ചിട്ടയുള്ള വാക്കിൽ കോർത്തെടുത്ത അതിമനോഹര കാവ്യമാണ് സാഹിത്യോത്സവ് ഗാനം
എറണാംകുളം | സാഹിത്യോത്സവിനെ ആവേശത്തിലാക്കി ‘വാക്കുകൾ മൂർച്ചയിൽ ഒച്ചവെക്കും’ തീം സോംഗ്. ശാനിഫ് ഉളിയിലിന്റെ രചനയിൽ ശാഹുൽ ഹമീദ് ഐക്കരപ്പടി പാടിയ ഗാനം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയത്.
ആശയത്തിൻ തീക്ഷ്ണത ചിട്ടയുള്ള വാക്കിൽ കോർത്തെടുത്ത അതിമനോഹര കാവ്യമാണ് സാഹിത്യോത്സവ് ഗാനം. മാനവികതയും, മൂല്യബോധവും ഉയർത്തിപ്പിടിക്കുന്ന തോടൊപ്പം അസഹിഷ്ണുത, കൊലപാതകം, ലിബറലിസം, ലൈംഗിക അരാചകത്വവാദങ്ങൾ തുടങ്ങി സർവ മൂല്യച്യുതികളെയും കാവ്യാത്മകതയുടെ ചൂര ഒട്ടും നഷ്ടപ്പെടുത്താതെ വിരൽചൂണ്ടി വിചാരണ ചെയ്യുന്നു എന്നതാണ് പാട്ടിനെ വ്യത്യസ്തമാകുന്നത്.
മണിക്കൂറുകൾക്കകം നിരവധി പേരാണ് ഗാനം SSF കേരള , ഫെയ്സ്ബുക്ക് ചാനലുകൾ വഴി കണ്ടത്.







