Connect with us

Kerala

'എന്തിനാണ് കേരളത്തിന് ഇങ്ങനെയൊരു വനം മന്ത്രി': രൂക്ഷ വിമര്‍ശനവുമായി വി മുരളീധരന്‍

'വന്യജീവി ആക്രമണം നടക്കുമ്പോള്‍ മന്ത്രി ടി വി കണ്ട് രസിക്കുകയാണ്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ പോലും വനം മന്ത്രിക്ക് താത്പര്യമില്ല.'

Published

|

Last Updated

തിരുവനന്തപുരം | വനം മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. എന്തിനാണ് കേരളത്തിന് ഇങ്ങനെയൊരു വനം മന്ത്രിയെന്ന് അദ്ദേഹം ചോദിച്ചു.

വന്യജീവി ആക്രമണം നടക്കുമ്പോള്‍ മന്ത്രി ടി വി കണ്ട് രസിക്കുകയാണ്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ പോലും വനം മന്ത്രിക്ക് താത്പര്യമില്ല.

വിനോദസഞ്ചാരിയായിട്ടല്ല രാഹുല്‍ ഗാന്ധി എം പി വയനാട്ടില്‍ പോകേണ്ടതെന്നും വി മുരളീധരന്‍ പറഞ്ഞു.

Latest