Connect with us

UTHARPRADESH

'എസ് പി, ബി എസ് പി, കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ യു പി ഭരിച്ചപ്പോള്‍ പ്രവര്‍ത്തിച്ചത് ഒരു കുടംബത്തിന് വേണ്ടി, അല്ലെങ്കില്‍ പ്രത്യേക ജാതിക്ക് വേണ്ടി'; വിമര്‍ശനവുമായി അമിത് ഷാ

എസ് പി, ബി എസ് പി, സമാജ് വാദി പാര്‍ട്ടികള്‍ ജാതി പ്രചരിപ്പിക്കാനുള്ള അവസരമായി അധികാരത്തെ മാറ്റിയപ്പോള്‍ ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റാനുള്ള നടപടികളാണ് ബി ജെ പി കൈക്കൊണ്ടതെന്നും അമിത് ഷാ പറഞ്ഞു

Published

|

Last Updated

ലക്‌നോ | ജനാധിപത്യത്തില്‍ സര്‍ക്കാറുകള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ എസ് പിയും ബി എസ് പിയും കോണ്‍ഗ്രസും ഉത്തര്‍ പ്രദേശില്‍ പ്രവര്‍ത്തിച്ചത് കുടുംബത്തിനും ഒരു പ്രത്യേക ജാതിക്കും വേണ്ടിയായിരുന്നെന്ന് അമിത് ഷാ. ഒരു കുടുംബത്തിനല്ല, പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ജനാധിപത്യത്തില്‍ സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ എസ് പി, ബി എസ് പി, കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പ്രവര്‍ത്തിച്ചത് ഒന്നുകില്‍ ഒരു കുടുംബത്തിനോ അല്ലെങ്കില്‍ ഒരു പ്രത്യേക ജാതിക്കോ വേണ്ടിയാണ് എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ എന്റെ കുടംബം, ബി ജെ പി കുടുംബം എന്ന പാര്‍ട്ടി ക്യാമ്പയ്ന്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. അധികാരം പിടിച്ചുപറിക്കാനുള്ള അവസരമായി എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പുകളെ കാണുമ്പോള്‍, ബി ജെ പി പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം എല്ലാ വീട്ടിലും എത്തിക്കാനും അളുകളുടെ പ്രശ്‌നങ്ങള്‍ അറിയാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവരിലേക്ക് എത്തിക്കാനുമുള്ള അവസരമായാണ് കാണുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

എസ് പി, ബി എസ് പി, സമാജ് വാദി പാര്‍ട്ടികള്‍ ജാതി പ്രചരിപ്പിക്കാനുള്ള അവസരമായി അധികാരത്തെ മാറ്റിയപ്പോള്‍ ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റാനുള്ള നടപടികളാണ് ബി ജെ പി കൈക്കൊണ്ടതെന്നും അമിത് ഷാ പറഞ്ഞു.

Latest