Connect with us

Kerala

'മാധ്യമങ്ങളെ കാണാന്‍ ഇടവേളയെടുത്തതില്‍ അസ്വാഭാവികതയില്ല; മന്ത്രിസഭാ പുന:സംഘടനയെന്നത് മാധ്യമ അജണ്ട മാത്രം'

ചോദ്യങ്ങളെ ഒരിക്കലും ഭയപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  മാധ്യമങ്ങളെ കാണാന്‍ ഇടവേളയുണ്ടായതില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമുള്ളപ്പോഴൊക്കെ മാധ്യമങ്ങളെ കാണാറുണ്ട്. അത് നിങ്ങള്‍ക്കറിയാമല്ലോ?. ചോദ്യങ്ങളെ ഒരിക്കലും ഭയപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് പരാജയം സമ്മതിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ പുതുപ്പള്ളിയില്‍ ഒരു പ്രത്യേക സാഹചര്യം ഉടലെടുത്തു. ഈ പ്രത്യേക സാഹചര്യത്തിലാണ് യുഡിഎഫ് വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു

മന്ത്രിസഭാ പുനസംഘടന മാധ്യമ അജണ്ടയാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫില്‍ ഇക്കാര്യം ചര്‍ച്ചാ വിഷയമല്ല. ഒരു തീരുമാനമെടുത്താല്‍ നടപ്പിലാക്കുന്ന മുന്നണിയാണ് ഇടത് മുന്നണി. ഞങ്ങള്‍ നടപ്പാക്കുമെന്ന് പറഞ്ഞാല്‍ നടപ്പാക്കും. അക്കാര്യത്തില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

കരിമണല്‍ കമ്പനി സിഎംആര്‍എല്‍ ഡയറിയിലെ പേര് തന്റേതല്ലെന്നും മാസപ്പടി വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് പി വി മാര്‍ ഉണ്ടല്ലോ .തന്നെ ഇടിച്ചു താഴ്ത്താന്‍ കുടുംബാഗങ്ങളെ പോലും വലിച്ചിഴയ്ക്കുകയാണ്. സിഎംആര്‍എല്‍ സിഎഫ്ഒയേ താന്‍ കണ്ടിട്ടേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. എങ്ങനെയെങ്കിലും പിണറായി വിജയനെ ഇടിച്ച് താഴ്ത്തണം, അതിന് കുടുംബാംഗങ്ങളെ ഉപയോഗിക്കുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാത്യു കുഴല്‍നാടന് മാത്രമല്ല ആര്‍ക്കും മറുപടി പറയാതിരുന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

 

---- facebook comment plugin here -----

Latest