Connect with us

mm mani against kk rema

'ആ മഹതി വിധവയായിപോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'; സഭയിൽ രമക്കെതിരെ മണി

തോന്ന്യാസം പറയരുതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രതികരണം.

Published

|

Last Updated

തിരുവനന്തപുരം | ആർ എം പി നേതാവും വടകര എം എൽ എയുമായ കെ കെ രമക്കെതിരെ നിയമസഭയിൽ സി പി എം പ്രതിനിധി എം എം മണിയുടെ വാക്ശരം. ‘ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എൽ ഡി എഫ് സർക്കാറിന് എതിരെ, ഞാൻ പറയാം ആ മഹതി വിധവയായിപോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’ – എന്നായിരുന്നു എം എം മണിയുടെ പരാമർശം. അതേസമയം, എന്തും വിളിച്ചു പറയാമെന്ന് കരുതരുതെന്നും പരാമർശം പിൻവലിച്ചു മാപ്പു പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

തോന്ന്യാസം പറയരുതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രതികരണം. പ്രസംഗത്തെ ന്യായീകരിക്കുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം.  മണിയുടെ പരാമർശം സഭാരേഖയിൽ ഉണ്ടാകരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചു. പരാമർശങ്ങളെ സംബന്ധിച്ച് പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞു.

വൃത്തികെട്ട ആഭ്യന്തര മന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്നും  ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ 2 ലക്ഷംപേരെ കസ്റ്റഡിയിൽ‌ എടുത്ത് പീഡിപ്പിച്ചെന്നും എം എം മണി പറഞ്ഞു.

Latest