Congress Groupism
'പ്രശ്‌നപരിഹാരം ആയോ?'; പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി
ചര്‍ച്ചകള്‍ക്കായി ആരെങ്കിലും മുന്‍കൈ എടുത്താല്‍ സഹകരിക്കുമെന്നും തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം | ഡിസിസി പുനസംഘടനയെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി. ഭാരവാഹി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് ഇനിയും ദിവസങ്ങളുണ്ടെന്നായിരുന്നു പ്രതികരണം.
ചര്‍ച്ചകള്‍ക്കായി ആരെങ്കിലും മുന്‍കൈ എടുത്താല്‍ സഹകരിക്കുമെന്നും തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്നാണ് ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സമവായ ശ്രമങ്ങളോട് സഹകരിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പുകളുടെ തീരുമാനം. കെസി വേണുഗോപാലിന്റെ നിര്‍ദേശങ്ങള്‍ മാത്രം നടപ്പാക്കുന്ന താരിഖ് അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാണെന്ന വികാരമാണ് ഗ്രൂപ്പുകള്‍ക്കുള്ളത്.പശ്‌നപരിഹാരത്തിന് സോണിയാ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലാണ് ഇരുവരും ആവശ്യപ്പെടുന്നത്.



