Connect with us

National

'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍'; വിവാദങ്ങള്‍ക്കിടെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും സംപ്രേഷണം ചെയ്ത് ബി ബി സി

2019ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതില്‍ പിന്നീടുള്ള ജനവിരുദ്ധ നയങ്ങളെ കുറിച്ചാണ് ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദങ്ങളും പ്രതിഷേധങ്ങളും കൊഴുക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളുടെ നയങ്ങളെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം സംപ്രേഷണം ചെയ്ത് ബി ബി സി. ഗുജറാത്ത് കലാപവും അതില്‍ മോദിയുടെ പങ്കും വ്യക്തമാക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗമാണ് സംപ്രേഷണം ചെയ്തത്. യു കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഡോക്യുമെന്ററിയിലുള്ളത്.

2019ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതില്‍ പിന്നീടുള്ള ജനവിരുദ്ധ നയങ്ങളെ കുറിച്ചാണ് ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നത്. കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയ പൗരത്വ നിയമഭേദഗതി, കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തത്, മുസ്ലിംകള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തുടങ്ങിയവയെല്ലാം ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വ്യാപക ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ആദ്യ ഭാഗം പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും യൂട്യൂബില്‍ നിന്നും ട്വിറ്ററില്‍ നിന്നും ലിങ്കുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Latest