കല്‍പ്പറ്റ | ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദറിനെ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എവിടേക്കെങ്കിലും പോകുമ്പോള്‍, നമുക്ക് അവിടെ പോകാന്‍ പറ്റുമോ എന്ന് ചിന്തിക്കണമെന്നും പാര്‍ട്ടിക്കാര്‍ ആകുമ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ അപ്പോള്‍ തന്നെ അവിടെ പോകേണ്ടതില്ലെന്നും സ്വാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രവര്‍തത്തക കണ്‍വെന്‍ഷന്‍ കല്‍പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.







