Kannur
കണ്ണൂരില്‍ 207.84 ഗ്രാം മെത്താംഫിറ്റമിന്‍ പിടികൂടി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് മഷൂദ് (28), മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍| കണ്ണൂര്‍ താളിക്കാവില്‍ വന്‍ ലഹരി വേട്ട. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയ രണ്ട് യുവാക്കളെ കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 207.84 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെടുത്തു.
കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് മഷൂദ് (28), മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്‍ ടി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.







