Kerala
തിരുവല്ലയില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ 19കാരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പോലീസ്
കുറ്റൂര്‍ തലയാര്‍ മട്ടയ്ക്കല്‍ വീട്ടില്‍ അനില്‍ ജോസിന്റെ മകന്‍ ആരോണ്‍ അനില്‍ ജോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്തനംതിട്ട| തിരുവല്ല കുറ്റൂരില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ തലയാര്‍ മട്ടയ്ക്കല്‍ വീട്ടില്‍ അനില്‍ ജോസിന്റെ മകന്‍ ആരോണ്‍ അനില്‍ ജോസി (19)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം.
തമിഴ്‌നാട്ടിലെ നേഴ്‌സിംഗ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന ആരോണിന്റെ ഫോണ്‍ കഴിഞ്ഞ രണ്ടു ദിവസമായി തകരാറിലായിരുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. തിരുവല്ല പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)




