Connect with us

saadiyya sanaddana andu nercha

169 യുവ പണ്ഡിതര്‍ സനദ് ഏറ്റുവാങ്ങി; പ്രാര്‍ഥനാ സംഗമത്തോടെ താജുല്‍ ഉലമ- നൂറുല്‍ ഉലമ ആണ്ടുനേര്‍ച്ചക്ക് സമാപനം

സഅദിയ്യ മുന്നോട്ടുവെക്കുന്ന സമന്വയ വിദ്യാഭ്യാസ ജീവകാരുണ്യ മുന്നേറ്റങ്ങള്‍ക്ക് പിന്തുണയേകുമെന്ന പ്രഖ്യാപനത്തോടെയാണ് പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ചത്.

Published

|

Last Updated

ദേളി | സഅദിയ്യയില്‍ താജുല്‍ ഉലമ- നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് ആയിരങ്ങളുടെ പ്രാര്‍ഥനാ സംഗമത്തോടെ പ്രൗഢ സമാപനം. സഅദിയ്യ ശരീഅത്ത് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 159 സഅദി പണ്ഡിതരും വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളുകളും സമാപന വേദിയില്‍ സനദ് ഏറ്റുവാങ്ങി.

സഅദി പണ്ഡിത സംഗമം, സ്ഥാന വസ്ത്ര വിതരണം, പ്രവാസി സംഗമം, അലുംനി  മീറ്റ്, പ്രാസ്ഥാനിക സമ്മേളനം തുടങ്ങിയ പരിപാടികള്‍ ആണ്ട് നേര്‍ച്ചയെ ധന്യമാക്കി. വൈകുന്നേരം നടന്ന സമാപന പ്രാര്‍ഥനാ സമ്മേളനം ആത്മീയ സംഗമ വേദിയായി. സഅദിയ്യ മുന്നോട്ടുവെക്കുന്ന സമന്വയ വിദ്യാഭ്യാസ ജീവകാരുണ്യ മുന്നേറ്റങ്ങള്‍ക്ക് പിന്തുണയേകുമെന്ന പ്രഖ്യാപനത്തോടെയാണ് പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ചത്. സയ്യിദ് അലി  ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സമാപന സനദ് ദാന പ്രാര്‍ഥന സമ്മേളനം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ്  ഇ സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാനവും മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണവും നടത്തി. പേരോട് അബ്ദുർറഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണവും സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ  സമാപനം കൂട്ടുപ്രാര്‍ഥനയും നിർവഹിച്ചു.

സയ്യിദ് ത്വാഹ ബാഫഖി തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് ശാഫി ബാഅലവി വളപട്ടണം, സയ്യിദ് അബ്ദുർറഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് ജുനൈദ് തങ്ങള്‍ മാട്ടൂല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഹസന്‍ മുസ്ലിയാര്‍ വയനാട്, കെ കെ ഹുസ്സൈന്‍ ബാഖവി, എം വി അബ്ദുർറഹ്‌മാന്‍ മുസ്ലിയാര്‍ പരിയാരം, വി പി എം ഫൈസി വില്യാപള്ളി, കൂറ്റമ്പാറ അബ്ദുർറഹ്‌മാന്‍ ദാരിമി, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഉബൈദുല്ല സഅദി, എ കെ എം അശ്റഫ് എം എല്‍ എ, അബ്ദുർറഹ്‌മാന്‍ മുസ്ലിയാര്‍ ബഹ്‌റൈന്‍, മാഹിന്‍ ഹാജി കല്ലട്ര, ഇബ്രാഹിം ഹാജി കല്ലട്ര, ശാഫി ഹാജി കീഴൂര്‍, സി എല്‍ ഹമീദ്, സി എന്‍ ജാഫര്‍ സംബന്ധിച്ചു. നാല് പതിറ്റാണ്ടോളം സഅദിയ്യയുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിനെ പരിപാടിയില്‍ ആദിരിച്ചു. കെ പി ഹുസ്സൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest