Connect with us

MARKAZ PUBLIC SCHOOL

150 അവാര്‍ഡുകള്‍: പാഠ്യേതര വിഷയങ്ങളില്‍ തിളങ്ങി കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂള്‍

അവാര്‍ഡ് നൈറ്റ് ലിന്റോ ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കൈതപ്പൊയില്‍ | 2023-24 അക്കാദമിക് വര്‍ഷത്തില്‍ പഠ്യേതര വിഷയങ്ങളില്‍ 150 ലേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കി കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂള്‍. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമായി നടന്ന വിവിധ പരിപാടികളിലായാണ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഈ മിന്നുന്ന നേട്ടം കരസ്ഥമാക്കിയത്.

അവാര്‍ഡുകള്‍ നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റ് ലിന്റോ ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പബ്ലിക് സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി എ ഒ വി എം റശീദ് സഖാഫി അനുമോദന പ്രസംഗം നടത്തി.

മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മുഹമ്മദ് ശാഫി, മര്‍കസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ദില്‍ഷാദ്, പി ടി എ പ്രസിഡന്റ്് ബശീര്‍ അഹ്സനി സംബന്ധിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിനീഷ് ഫ്രാന്‍സിസ് സ്വാഗതവും നാസര്‍ ഹിശാമി നന്ദിയും പറഞ്ഞു. വോക്കല്‍ ട്രെയിനര്‍ മുഹമ്മദ് സിയാദ് ഇശല്‍ സന്ധ്യക്ക് നേതൃത്വം നല്‍കി.

ഫോട്ടോ: കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂള്‍ അവാര്‍ഡ് നൈറ്റ് ലിന്റോ ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.