endosulfan death
കാസര്‍ക്കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ 12 കാരി മരിച്ചു
തൊട്ടില്‍ കയര്‍ കുരുങ്ങി എട്ടുമാസം പ്രായമായ കുട്ടിക്കും ദാരുണ അന്ത്യം
കാസര്‍കോട് | കാസര്‍ക്കോട് ഒരു എന്‍ഡോസള്‍ഫാന്‍ മരണം കൂടി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 12 വയസുകാരി കൃതിഷ ആണ് മരിച്ചത്.
കാസര്‍കോട് ബെള്ളൂര്‍ പൊസളിഗ സ്വദേശികളായ കൃഷ്ണന്‍ – സുമ ദമ്പതികളുടെ മകളാണ്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
കാസര്‍കോട് കുണ്ടംകുഴിയില്‍ തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞും മരിച്ചു. കുണ്ടംകുഴി സ്വദേശി റഫീഖ്-സജ്ന ദമ്പതികളുടെ മകള്‍ ഷഹ്‌സ മറിയം ആണ് മരിച്ചത്. എട്ട് മാസമായിരുന്നു പ്രായം. ഇന്ന് വൈകുന്നേരമാണ് തൊട്ടിലിന്റെ കയര്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
---- facebook comment plugin here -----





