Connect with us

National

ക്രയോജനിക് ഘട്ടം തകരാറിലായി; ഇന്ത്യയുടെ ബഹിരാകാശ ദൗത്യം പരാജയം

Published

|

Last Updated

വിശാഖപട്ടണം | ഇന്ത്യയുടെ ബഹിരാകാശ ദൗത്യം പരാജയപ്പെട്ടു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 03യുടെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. ഉപഗ്രഹവും വഹിച്ചുള്ള ജി എസ് എല്‍ വി- എഫ് 10 വാഹനത്തിന്റെ ക്രയോജനിക് ഘട്ടം തകരാറിലാവുകയായിരുന്നു. പുലര്‍ച്ചെ 5.43ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് നടത്തിയ വിക്ഷേപണം ആദ്യ ഘട്ടത്തില്‍ തന്നെ പാളി.

അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ നിര്‍ണായക വിക്ഷേപണമാണ് പരാജയപ്പെട്ടത്. പ്രകൃതി ദുരന്തങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്ന ഉപഗ്രഹ ദൗത്യമായിരുന്നു ഇത്. രണ്ടു തവണ മാറ്റിവച്ച വിക്ഷേപണമാണ് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നടന്നത്.