Connect with us

International

ഹൃദയ ധമനികള്‍ പൊട്ടി; ക്രിസ് കെയ്ന്‍സ് അതീവ ഗുരുതരാവസ്ഥയില്‍

Published

|

Last Updated

മെല്‍ബണ്‍ |  മുന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയയിലെ കാന്‍ബറയിലെ ആശുപത്രയില്‍ കഴിയുന്ന ക്രിസ് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ചയാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം 51കാരനായ ക്രിസ് ചികിത്സകളോട് പ്രതികരിക്കുന്നില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ വിദഗ്ദ ചികിത്സക്കായി ഇദ്ദേഹത്തെ സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.

ന്യൂസീലന്റിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്.

---- facebook comment plugin here -----

Latest