Kerala
കോഴിക്കോട് മാരക ലഹരി വസ്തുക്കളുമായി യുവതി അടക്കം എട്ട് പേര്‍ പിടിയില്‍

കോഴിക്കോട് | നഗരത്തില്‍ മാവൂര്‍ റോഡിലെ ലോഡ്ജില്‍നിന്ന് ലഹരി വസ്തുക്കളുമായി യുവതി അടക്കം എട്ടു പേരെ പോലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതനുസരിച്ച് പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ വലയിലായത്.
മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കള്‍ സംഘത്തില്‍നിന്നും കണ്ടെടുത്തു. മൂന്നു ദിവസമായി ഇവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു യുവതി ഉള്‍പ്പെട്ട എട്ടംഗസംഘം. പിടിയിലായ എല്ലാവരും കോഴിക്കോട് സ്വദേശികളാണ് എന്നാണ് അറിയുന്നത്.
---- facebook comment plugin here -----